പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന നടപടി ദുരൂഹം: കോടിയേരി
കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി ദുരൂഹമാണെന്നും അത്തരം നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും കോടിയേരി
കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍നിന്ന് 21 ലേക്ക് ഉയര്‍ത്തുന്ന നടപടി ദുരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ നടപടികളുമായി മുന്നോട്ടുപോവാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിനെ കോടിയേരി ബാലകൃഷ്ണന്‍ രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി ദുരൂഹമാണെന്നും അത്തരം നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിനകത്ത് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയതില്‍ വിമര്‍ശനവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തിരഞ്ഞെടുക്കുന്നതില്‍നിന്ന് പെണ്‍കുട്ടികളെ തടയുന്നതിന് കാരണമാവും. അതിനാല്‍തന്നെ ഈ നീക്കം യഥാര്‍ഥത്തില്‍ വിപരീതഫലമുണ്ടാക്കുമെന്നായിരുന്നു സംഘടനയുടെ വാദം. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ സമൂഹത്തില്‍ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അതിനാല്‍ ഈ നിയമം പെണ്‍കുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായി പ്രവര്‍ത്തിക്കുമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.