തേതാജി പ്രതിമ തകര്‍ത്തതിനെ തുടര്‍ന്ന് ജയ്പൂരില്‍ അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വര്‍; പ്രതി പിടിയില്‍

Update: 2025-03-30 02:07 GMT
തേതാജി പ്രതിമ തകര്‍ത്തതിനെ തുടര്‍ന്ന് ജയ്പൂരില്‍ അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വര്‍; പ്രതി പിടിയില്‍

ജയ്പൂര്‍: പ്രതാപ് നഗറിലെ ക്ഷേത്രത്തിലെ തേതാജി എന്ന ദൈവത്തിന്റെ പ്രതിമ തകര്‍ത്തതിനെ തുടര്‍ന്ന് ജയ്പൂരില്‍ അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വര്‍. പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം ഒഴുക്കിവിട്ട് തീ കൊളുത്താനുള്ള ശ്രമം പോലിസ് പരാജയപ്പെടുത്തി.

ജയ്പൂര്‍-ടോങ്ക് റോഡ് ഉപരോധിച്ച വിഎച്ച്പി-ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ കടകള്‍ പൂട്ടിക്കുകയും റോഡുകളില്‍ ടയറുകള്‍ ഇട്ടു കത്തിക്കുകയും ചെയ്തു. അക്രമസംഭവങ്ങളില്‍ 20 പേരെ പോലിസ് അറസ്റ്റ് ചെയ്തു.തേതാജി പ്രതിമ തകര്‍ത്തയാളെ പിടികൂടിയതായും പോലിസ് അറിയിച്ചു. ബിക്കാനര്‍ ജില്ലക്കാരനായ സിദ്ധാര്‍ത്ഥ് സിങ്(34) ആണ് അറസ്റ്റിലായിരിക്കുന്നതെന്ന് ഡിസിപി തേജസ്വിനി ഗൗതം പറഞ്ഞു.


നിലവില്‍ ജയ്പൂരിലെ രാജാപാര്‍ക്ക് പ്രദേശത്താണ് ഇയാള്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് കാറോടിച്ച് എത്തിയാണ് ഇയാള്‍ പ്രതിമ തകര്‍ത്തത്. സാമ്പത്തിക പ്രയാസങ്ങളാണ് പ്രതിമ തകര്‍ക്കാന്‍ കാരണമെന്നും തേജസ്വിനി ഗൗതം പറഞ്ഞു.

Similar News