മഹാരാഷ്ട്ര കര്‍ഷക മഹാപഞ്ചായത്ത് 20ന്; രാകേഷ് ടികായത്ത് പങ്കെടുക്കും
ഡല്‍ഹിയില്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കുന്ന 40 കര്‍ഷക സംഘടനകളുടെ സംയുക്ത വേദിയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് മഹാരാഷ്ട്രയിലും മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.
നാഗ്പൂര്‍: ഫെബ്രുവരി 20ന് മഹാരാഷ്ട്രയില്‍ കര്‍ഷക മഹാപഞ്ചായത്ത് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. റാലിയിലും പൊതുസമ്മേളനത്തിലും കര്‍ഷക സമര നേതാവ് രാകേഷ് ടികായത്ത് പങ്കെടുക്കും.
ഡല്‍ഹിയില്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കുന്ന 40 കര്‍ഷക സംഘടനകളുടെ സംയുക്ത വേദിയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് മഹാരാഷ്ട്രയിലും മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.
ടികായത്ത്, യുദ് വീര്‍ സിങ് തുടങ്ങി നിരവധി നേതാക്കള്‍ മഹാരാഷ്ട്രയിലെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭ കോര്‍ഡിനേറ്റര്‍ സന്ദീപ് ഗിഢെ പറഞ്ഞു. മഹരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ ആസാദ് മൈതാനിയിലാണ് കര്‍ഷക പഞ്ചായത്ത് സംഘടിപ്പിക്കുന്നത്.
വിദര്‍ഭയില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ മഹാപഞ്ചായത്തിന്റെ ഭാഗമാവുമെന്ന് സംഘാടകര്‍ അറിയിച്ചു.