ഇത് ബിജെപിയുടെ സര്‍ക്കാരല്ല, കമ്പനികളുടേത്: കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് രാകേഷ് ടികായത്ത്
കര്‍ഷക സമയം കര്‍ഷകരുടേത് ആണെന്നും അതൊരു രാഷ്ട്രീയ സമരം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് ടിക്കായത്ത് കേന്ദ്രസര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
ന്യൂഡല്‍ഹി: ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. ഇത് ബിജെപിയുടെ സര്‍ക്കാരല്ലെന്നും കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നത് ഒരു കൂട്ടം കമ്പനികള്‍ ആണെന്നും ഭാരതീയ കിസാന്‍ സഭ നേതാവായ രാകേഷ് ടികായത്ത് തുറന്നടിച്ചു.
കര്‍ഷക സമയം കര്‍ഷകരുടേത് ആണെന്നും അതൊരു രാഷ്ട്രീയ സമരം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് ടിക്കായത്ത് കേന്ദ്രസര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
തങ്ങള്‍ സംസാരിക്കുന്നത് തിരഞ്ഞെടുപ്പുകളെ കുറിച്ചല്ലെന്നും ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുളള ചോദ്യത്തിന് രാകേഷ് ടികായത്ത് ഉത്തരം നല്‍കി. തങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാണ്. ഇതൊരു ജനാധിപത്യപരമായ പ്രതിഷേധസമരമാണ്. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ സമരത്തെ വിലക്കുകയാണ്. തങ്ങളോട് സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.
കാര്‍ഷിക നിയമങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാന്‍ കര്‍ഷക സമര നേതാക്കള്‍ രാജ്യവ്യാപകമായി പഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നതായി ടികായത്ത് പറഞ്ഞു. രാജ്യത്തെ 16 സംസ്ഥാനങ്ങളിലായി താന്‍ ഇതുവരെ പഞ്ചായത്തുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കര്‍ഷകസമരം ഉത്തര്‍ പ്രദേശിലെ കര്‍ഷകരുടേത് മാത്രമല്ല. അത് രാജ്യത്തിന്റെ മുഴുവനുമാണെന്ന് രാകേഷ് ടികായത്ത് വ്യക്തമാക്കി.