ആലപ്പുഴ: ബിജെപി നേതാവായിരുന്ന ആലപ്പുഴയിലെ അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. 2021 ഡിസംബര്‍ 19നാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കൊല്ലപ്പെട്ടത്. രഞ്ജിത് ശ്രീനിവാസന്‍ കേസില്‍ ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എന്‍ ആര്‍ ജയരാജാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. എട്ടുപേര്‍ക്കെതിരേ കൊലക്കുറ്റവും അഞ്ചുപേര്‍ക്കെതിരേ ഗൂഢാലോചനാ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ 156 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി പടിക്കല്‍, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‍പാ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരായത്.