ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന കൂറ്റന്‍ കോലം കാണികള്‍ക്കുമേല്‍ പതിച്ചു; നിരവധി പേര്‍ക്ക് പൊള്ളലേറ്റു (വീഡിയോ)

കത്തിത്തീരാറായ വലിയ കോലം ജനക്കൂട്ടത്തിലേക്ക് പതിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. നിരവധി പേര്‍ ഇതിനടിയില്‍ പെട്ടതായാണ് റിപ്പോര്‍ട്ട്. തലനാരിഴയ്ക്കാണ് പലരും വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Update: 2022-10-05 18:33 GMT
ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന കൂറ്റന്‍ കോലം കാണികള്‍ക്കുമേല്‍ പതിച്ചു; നിരവധി പേര്‍ക്ക് പൊള്ളലേറ്റു (വീഡിയോ)

ചണ്ഡീഗഢ്: ഹരിയാണയിലെ യമുനാനഗറില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ കത്തിക്കൊണ്ടിരുന്ന പടുകൂറ്റന്‍ രാവണന്‍ കോലം കാണികള്‍ക്കിടയിലേക്ക് മറിഞ്ഞുവീണ് നിരവധി പേര്‍ക്ക് പൊള്ളലേറ്റു.ബുധനാഴ്ചയാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കത്തിത്തീരാറായ വലിയ കോലം ജനക്കൂട്ടത്തിലേക്ക് പതിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. നിരവധി പേര്‍ ഇതിനടിയില്‍ പെട്ടതായാണ് റിപ്പോര്‍ട്ട്. തലനാരിഴയ്ക്കാണ് പലരും വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

തിന്മയുടെ മേലുള്ള നന്മയുടെ വിജയം ഉദ്‌ഘോഷിക്കുന്നതാണ് ദസറ ആഘോഷം. രാവണനെ രാമന്‍ പരാജയപ്പെടുത്തി, വധിച്ചതിന്റെ പ്രതീകമായാണ് രാവണന്റെ കോലം കത്തിക്കുന്നത്. കാലങ്ങളായി തുടരുന്ന ആഘോഷച്ചടങ്ങാണിത്. രാവണന്റേത് കൂടാതെ മകന്‍ മേഘനാഥന്‍, കുംഭകര്‍ണന്‍ എന്നിവരുടേയും കോലങ്ങള്‍ കത്തിക്കുന്നത് പതിവാണ്.

Tags:    

Similar News