കള്ളവോട്ട് നടന്ന ഏഴ് ബൂത്തുകളില്‍ നാളെ റീ പോളിങ്
കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.
കണ്ണൂര്‍: കള്ളവോട്ട് തെളിഞ്ഞതിനെ തുടര്‍ന്ന് നാളെ റീപോളിങ് നടക്കുന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഇന്ന് നിശബ്ദ പ്രചാരണം. കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷയിലായിരിക്കും റീപോളിങ്. ഇന്നലെ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായ പിലാത്തറയില്‍ വന്‍ പൊലിസ് സാന്നിധ്യമുണ്ട്.
കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചീമേനിയിലെത്തി വോട്ടര്‍മാരെ കാണും. മുംബൈയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ ഇന്ന് എല്ലാ ബൂത്തുകളിലും എത്തും. ചികിത്സയിലുള്ള കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങില്ല. എസ്ഡിപിഐ, എന്‍ഡിഎ സ്ഥാനാര്‍ഥിമാരും വീടുകള്‍ കയറി പ്രചാരണം നടത്തും.