ഇസ്താംബൂള്‍ തിരിച്ചുപിടിക്കാനൊരുങ്ങി ഉര്‍ദുഗാന്‍; വീണ്ടും തദ്ദേശതിരഞ്ഞെടുപ്പ് നടത്തും
പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന തുര്‍ക്കിയുടെ ശക്തനായ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. ജൂണ്‍ 23ന് ഇസ്താംബൂള്‍ മേയര്‍ വോട്ടെടുപ്പ് വീണ്ടും നടത്തുമെന്ന് തുര്‍ക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മാര്‍ച്ച് 31ന് നടത്തിയ തദ്ദേശ തിരഞ്ഞെടുപ്പില്‍ എകെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ തീരുമാനം. പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന തുര്‍ക്കിയുടെ ശക്തനായ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. ജൂണ്‍ 23ന് ഇസ്താംബൂള്‍ മേയര്‍ വോട്ടെടുപ്പ് വീണ്ടും നടത്തുമെന്ന് തുര്‍ക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മാര്‍ച്ച് 31ന് നടത്തിയ തദ്ദേശ തിരഞ്ഞെടുപ്പില്‍ എകെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.
പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സിഎച്ച്പി) സ്ഥാനാര്‍ഥി എക്രേം ഇമാമോഗ്ലുവാണ് വിജയിച്ചത്. ത്. ഇമാമോഗ്ലുവിന് 48.79 ശതമാനം വോട്ടും എകെ പാര്‍ട്ടിയുടെ ബിനാലി യില്‍ദിരിമിന് 48.51 ശതമാനം വോട്ടുമാണ് ലഭിച്ചത്. സിഎച്ച്പി വിജയിച്ച സാഹചര്യത്തില്‍ എക്രേം ഇമാമോഗ്ലുവിനെ ഇസ്താംബൂള്‍ നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍, വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി എകെ പാര്‍ട്ടി രംഗത്തെത്തുകയായിരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ ഏഴിന് എകെ പാര്‍ട്ടി സുപ്രിം ഇലക്ഷന്‍ കൗണ്‍സിലിന് പരാതി നല്‍കി. ഇതെത്തുടര്‍ന്ന് തുര്‍ക്കിഷ് ഇലക്ടറല്‍ ബോര്‍ഡ് എക്രേം ഇമാമോഗ്ലുവിനെ മേയറാക്കിയ തീരുമാനം റദ്ദാക്കുകയായിരുന്നു.
വോട്ടെടുപ്പ് വീണ്ടും നടത്താനുള്ള തീരുമാനം ഏകാധിപത്യപരമാണെന്ന് സിഎച്ച്പി പാര്‍ട്ടി നേതാവ് ഒനുര്‍സല്‍ അദിഗുസെല്‍ പ്രതികരിച്ചു. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള എകെ പാര്‍ട്ടിയുടെ നീക്കമാണ് ഇതിന് പിന്നില്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും ജനാധിപത്യത്തിന്റെ വിജയത്തിനായി എല്ലാ ശ്രമവും നടത്തുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. കഴിഞ്ഞ 15 വര്‍ഷമായി ഇസ്താംബൂള്‍ മേയര്‍ പദവി എകെ പാര്‍ട്ടിയുടെ കൈകളിലാണ്. 1994 മുതല്‍ 1998 കാലയളവിലാണ് ഉര്‍ദുഗാന്‍ ഇസ്താംബൂള്‍ മേയര്‍ പദവി വഹിച്ചത്.