ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ മെഷീനില്‍; കളമശ്ശേരിയില്‍ റീപോളിങ്ങെന്ന് പി രാജീവ്

പോളിങ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്ന് പി രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി

Update: 2019-04-24 08:45 GMT

കൊച്ചി: കളമശ്ശേരിയില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ കണ്ട സംഭവത്തില്‍ റീപോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. പോളിങ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്ന് പി രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി

പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83 ല്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ മെഷീനില്‍ കൂടുതലായി കണ്ടു. അസാധാരണമാണിത്. ആ ബൂത്തില്‍ റീ പോളിങ് നടത്താന്‍ നിശ്ചയിച്ചു. തിയ്യതി ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിക്കും. 

Full View

Tags:    

Similar News