ചൈനയില്‍ പ്രളയം രൂക്ഷമാകുന്നു; 27 പ്രവിശ്യകള്‍ വെള്ളത്തില്‍

1961 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ചൈനയില്‍ ഇപ്പോള്‍ ലഭിക്കുന്നത്.

Update: 2020-07-18 05:37 GMT

കൊവിഡ് മഹാമാരി ദുരിതം വിതച്ച ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമാകുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 141 പേര്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000 വീടുകള്‍ തകര്‍ന്നു.

ചൈനയിലെ ഹ്യൂബെ, ജിയാങ്‌സി, അന്‍ഹുയി, ഹുനാന്‍, സിഷ്വാന്‍, ഗുവാങ്‌സി തുടങ്ങി 27 പ്രവിശ്യകള്‍ ദിവസങ്ങളായി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.

വുഹാന്‍ നഗരത്തിനു സമീപത്തുകൂടി ഒഴുകുന്ന യാങ്‌സി നദി കരകവിഞ്ഞൊഴുകുകയാണ്. വുഹാന് 368 കിലോമീറ്റര്‍ അകലെയുള്ള മൂന്നു വലിയ അണക്കെട്ടുകള്‍ മുന്നൊരുക്കമില്ലാതെ തുറന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതായി റിപോര്‍ട്ടുണ്ട്. അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയതോടെ യാങ്‌സി നദിക്കു സമീപമുള്ള നഗരങ്ങള്‍ വെള്ളത്തിലായിരിക്കുകയാണ്. മധ്യ ചൈനയിലെ നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ 98 നദികളുടെ തീരപ്രദേശങ്ങളും വെള്ളത്തിലാണുള്ളത്. 1961 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ചൈനയില്‍ ഇപ്പോള്‍ ലഭിക്കുന്നത്. 

Tags:    

Similar News