'തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു'; ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍

Update: 2020-11-07 08:53 GMT
ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെയ്‌ക്കെതിരായ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. മധ്യപ്രദേശ് സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് പ്രത്യേക ഹെലികോപ്റ്റര്‍ അനുവദിച്ചതിനെ കുറിച്ചുള്ള ട്വീറ്റിലാണ് തെറ്റ് സംഭവിച്ചതായും പിശക് പറ്റിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പ്രശാന്ത് ഭൂഷണ്‍ അറിയിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 21നു ട്വീറ്റ് ചെയ്തതിലാണ് പിശക് സംഭവിച്ചതെന്ന് അദ്ദേഹം നവംബര്‍ 4ന് ട്വീറ്റ് ചെയ്തു. നേരത്തേ, ചീഫ് ജസ്റ്റിസിനെ അവഹേളിച്ചെന്ന മറ്റൊരു കേസില്‍ ആഗസ്ത് 31ന് സുപ്രിം കോടതി പ്രശാന്ത് ഭൂഷണെതിരേ ഒരു രൂപ പിഴ ചുമത്തിയിരുന്നു. ജുഡീഷ്യറിയെ വിമര്‍ശിച്ചു കൊണ്ടുള്ള രണ്ട് ട്വീറ്റുകളാണ് പ്രശാന്ത് ഭൂഷണ്‍ നടത്തിയിരുന്നത്.

    മധ്യപ്രദേശിലെ എംഎല്‍എമാരുടെ അയോഗ്യത കല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് വിധി പറയാനിരിക്കെയാണ് കന്‍ഹ ദേശീയപാര്‍ക്ക് സന്ദര്‍ശനത്തിനു ചീഫ് ജസ്റ്റിസ് എസ് എ ബോബ് ദെ സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നായിരുന്നു പ്രശാന്ത ഭൂഷണിന്റെ ട്വീറ്റിലെ വിമര്‍ശനം. മധ്യപ്രദേശ് സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ ഈ കേസിനെ അടിസ്ഥാനമാക്കിയാണെന്നായിരുന്നു ഭൂഷണ്‍ നവംബര്‍ 4നു ട്വീറ്റ് ചെയ്തത്. എന്നാല്‍, പ്രസ്തുത സീറ്റുകളിലേക്ക് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നെന്നും ശിവരാജ് സിങ് സര്‍ക്കാരിന്റെ നിലനില്‍പ് വീണ്ടും നടന്ന ഈ തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണെന്നും കോടതി നടപടിയെ അടിസ്ഥാനമാക്കിയല്ലെന്നും തെറ്റുപറ്റിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

"Regret Error": Prashant Bhushan After Tweet On Chief Justice Of India




Tags:    

Similar News