ലഖിംപൂര്‍ കൂട്ടക്കൊല സാക്ഷിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി: പ്രശാന്ത് ഭൂഷണ്‍
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ബിജെപി വിജയിച്ചിരിക്കുന്നു.അവര്‍ അവനെ ശരിയാക്കും എന്ന് സാക്ഷിയെ ആക്രമിച്ചവര്‍ പറഞ്ഞതായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രിം കോടതിയെ അറിയിച്ചു.
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിനു പിന്നാലെ ലഖിംപൂര്‍ ഖേരി അക്രമത്തിലെ പ്രധാന സാക്ഷിയെ ഒരു സംഘം ആക്രമിച്ച് ഭീഷണിപ്പെടുത്തിയതായി അഭിഭാഷകന്‍ സുപ്രീംകോടതിയില്‍.
കേന്ദ്ര സഹമന്ത്രി അജയ് മിശ്ര ടെനിയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നും ഹര്‍ജി നാളത്തേക്ക് ലിസ്റ്റ് ചെയ്യുന്നതായും സുപ്രിം കോടതി അറിയിച്ചു.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ബിജെപി വിജയിച്ചിരിക്കുന്നു.അവര്‍ അവനെ ശരിയാക്കും എന്ന് സാക്ഷിയെ ആക്രമിച്ചവര്‍ പറഞ്ഞതായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രിം കോടതിയെ അറിയിച്ചു. ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസിലെ കൂട്ടുപ്രതികള്‍ ജാമ്യം തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.