ഐഡിയ വോഡഫോണിനും എയര്‍ടെല്ലിനും പിന്നാലെ ജിയോയും നിരക്ക് കൂട്ടി, ഡിസംബര്‍ ആറ് മുതല്‍ പ്രാബല്യത്തില്‍
ഐഡിയ വോഡഫോണും എയര്‍ടെല്ലും വര്‍ധിപ്പിച്ചത് പോലെ 40 ശതമാനം വരെയുള്ള നിരക്ക് വര്‍ധനയാണ് ജിയോയും പ്രഖ്യാപിച്ചത്.
മുംബൈ: ഐഡിയ വോഡഫോണിനും എയര്‍ടെല്ലിനും പിറകെ മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. ഈ മാസം ആറു മുതല്‍ വര്‍ധിപ്പിച്ച നിരക്ക് പ്രാബല്യത്തില്‍ വരും. ഐഡിയ വോഡഫോണും എയര്‍ടെല്ലും വര്‍ധിപ്പിച്ചത് പോലെ 40 ശതമാനം വരെയുള്ള നിരക്ക് വര്‍ധനയാണ് ജിയോയും പ്രഖ്യാപിച്ചത്.
ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുകയെന്ന് വിശദീകരിച്ച ജിയോ രാജ്യത്തെ ടെലികോം മേഖലയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദീകരിച്ചു.
അതേസമയം,പരിധിയില്ലാതെ വോയ്‌സ് കോളുകളും ഡാറ്റയും നല്‍കുന്ന പുതിയ ആള്‍ ഇന്‍ വണ്‍ റീചാര്‍ജ് പ്ലാനുകള്‍ ഈ മാസം ആറിന് പ്രാബല്യത്തില്‍ വരും. മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കുന്നവരില്‍ല്‍ നിന്നും ടെലികോം റെഗുലേറ്ററി അതേറിട്ടി(ട്രായ്) നിര്‍ദ്ദേശിക്കുന്ന ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) ഈടാക്കുമെന്നും ജിയോ അറിയിച്ചു.
പുതിയ ഓള്‍ ഇന്‍ വണ്‍ പ്ലാന്‍ അനുസരിച്ച് 40 ശതമാനത്തോളം നിരക്ക് വര്‍ധന ഉണ്ടാകുമെങ്കിലും 300 ശതമാനത്തോളം അധിക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് റിലയന്‍സ് ജിയോ ഉറപ്പ് നല്‍കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഡാറ്റാ ഉപഭോഗത്തെയോ രാജ്യത്തെ ഡിജിറ്റല്‍ അധിഷ്ടിത സേവനങ്ങളുടെ വളര്‍ച്ചയെയോ ബാധിക്കാത്ത തരത്തിലാകും നിരക്ക് വര്‍ധനയെന്നും ജിയോ വ്യക്തമാക്കി.
ജിയോയുടെ പുതുക്കിയ നിരക്കുകള്‍
22 ശതമാനം മുതല്‍ 42 ശതമാനം വരെയാണ് വോഡഫോണ്‍ ഐഡിയയും, എയര്‍ടെല്ലും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത് ഡിസംബര്‍ മൂന്നോടെ ഈ നിരക്ക് വര്‍ദ്ധന നിലവില്‍ വരിക.