കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകൾ റിലയൻസിന് നൽകാനുള്ള നീക്കം വിവാദത്തിൽ
നിലവില്‍ കെഎസ്ഇബിയുടെ പോസ്റ്റ് ചെറുകിട കേബിള്‍ ഓപ്പറേറ്റേര്‍മാര്‍ക്ക് ഉള്‍പ്പെടെ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇവരെ ഒഴിവാക്കിയാണ് റിലയന്‍സിനു വാടകയ്ക്ക് നല്കാന് നീക്കം നടക്കുന്നത്.
തിരുവനന്തപുരം: കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകൾ റിലയൻസ് ജിയോക്ക് വാടകയ്ക്ക് നൽകാനുള്ള നീക്കം വിവാദത്തിൽ. നിലവില്‍ കെഎസ്ഇബിയുടെ പോസ്റ്റ് ചെറുകിട കേബിള്‍ ഓപ്പറേറ്റേര്‍മാര്‍ക്ക് ഉള്‍പ്പെടെ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇവരെ ഒഴിവാക്കിയാണ് റിലയന്‍സിനു വാടകയ്ക്ക് നല്കാന് നീക്കം നടക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കെ-ഫോണ്‍ പദ്ധതി അട്ടിമറിക്കാനാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടി ഭരണ പ്രതിപക്ഷ യൂണിയനുകൾ രംഗത്തെത്തി. അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സർക്കാരാണെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
ഫൈബർ ടു ഹോം പദ്ധതിക്ക് അഞ്ചുലക്ഷം പോസ്റ്റുകൾ ആവശ്യപ്പെട്ട് ജിയോ കെഎസ്ഇബിക്ക് കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ സാധ്യതാപഠനം നടത്താൻ എല്ലാ സെക്ഷൻ ഓഫീസുകൾക്കും കെഎസ്ഇബി നിർദേശം നൽകിയത്.