റെസ്‌ക്യൂ ആന്റ് റിലീഫ് പരിശീലനം; ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിക്കുക: സംയുക്ത പ്രസ്താവന

ദുരന്തമുഖത്ത് നടത്തേണ്ട രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച് വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതിനുള്ള പരിശ്രമമാണ് പോപുലർ ഫ്രണ്ട് നടത്തിയത്.

Update: 2022-04-09 11:41 GMT

കോഴിക്കോട്: ദുരന്ത മേഖലകളിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തുന്നതിനായി തയാറാക്കിയ പോപുലർ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ് വോളന്റിയർമാർക്ക് പരിശീലനം നൽകിയതിന്റെ പേരിൽ അഗ്‌നിശമന സേന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിച്ച സർക്കാർ തീരുമാനം അപലപനീയമാണ്. കേരളം അഭിമുഖീകരിച്ച ദുരന്തങ്ങൾ സർക്കാർ സംവിധാനങ്ങൾ കൊണ്ട് മാത്രം നേരിടാവുന്നതായിരുന്നില്ല. സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ് കേരളം പ്രളയവും നിപയും കോവിഡും അടക്കമുള്ള ദുരന്തങ്ങളെ മറികടന്നത്.

ദുരന്തമുഖത്ത് നടത്തേണ്ട രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച് വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതിനുള്ള പരിശ്രമമാണ് പോപുലർ ഫ്രണ്ട് നടത്തിയത്. ആലുവ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന പൊതുപരിപാടിയിലാണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ തെരഞ്ഞെടുത്ത വോളണ്ടിയർമാർക്ക് പരിശീലനം നൽകിയത്. പ്രസ്തുത വിഷയം വർഗീയ ലാക്കോടെ ബിജെപി പ്രചരിപ്പിക്കുകയും അതിനെ തുടർന്ന് വിവാദമാക്കുകയുമാണ് ഉണ്ടായത്.

സന്നദ്ധ വോളന്റിയർമാർക്ക് പരിശീലനം നൽകുന്നതിന് വിലക്കില്ലെന്നിരിക്കെ സംഘപരിവാർ ദുഷ്പ്രചരണത്തെ അംഗീകരിക്കും വിധം, ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ച സർക്കാർ നിലപാട് ഖേദകരമാണ്. എറണാകുളം മേഖലാ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, പരിശീലനം നൽകിയ മൂന്ന് ഫയർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ എടുത്ത സസ്‌പെൻഷൻ, സ്ഥലം മാറ്റം ഉൾപ്പടെയുള്ള നടപടികൾ റദ്ദ് ചെയ്യണമെന്ന് കേരളാ സർക്കാരിനോട് ആവശ്യപ്പെടുന്നു.

സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചവർ

തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി

കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി

കെ എ ഷഫീഖ്

ഒ അബ്ദുല്ല

ഗ്രോ വാസു

അഡ്വ. കെ പി മുഹമ്മദ്

എൻ പി ചെക്കുട്ടി

പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി

എൻ കെ അലി

ഫത്തഹുദീൻ റഷാദി

എ എസ് അജിത് കുമാർ

സി പി മുഹമ്മദ് ബഷീർ

മൂവാറ്റുപുഴ അഷ്റഫ് മൗലവി

നഹാസ് മാള

ജബീന ഇർഷാദ്

അഡ്വ. കെ സുധാകരൻ

വിളയോടി ശിവൻകുട്ടി

പി എം ജസീല

എ എം നദ്വി

വസീം ആർ എസ്

ഇ എം അംജദ് അലി

ഫായിസ് കണിച്ചേരി

നജ്ദ റൈഹാൻ

പ്രശാന്ത് കോളിയൂർ

ആയിഷാ റെന്ന

ലദീദ ഫർസാന

ആബിദ് അടിവാരം

ഡോ.എ നിസാറുദ്ദീൻ

ഹസൻ റസാഖ്

കെഎസ്എ കരീം

Similar News