കിണറ്റില്‍ വീണ കുഞ്ഞിനെയും രക്ഷിക്കാന്‍ ചാടിയ പെണ്‍കുട്ടിയെയും രക്ഷപ്പെടുത്തി

പെണ്‍കുട്ടി സിപിഎം അംഗവും അബ്‌റാര്‍ എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ്‌റും ഹാമിദ് എസ്ഡിപിഐ പ്രവര്‍ത്തകനുമാണ്.

Update: 2022-03-03 05:37 GMT

കൂറ്റനാട്: മുറ്റത്തു കളിക്കുകയായിരുന്ന ഒരു വയസ്സ് മാത്രം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണു. കുട്ടിയെ രക്ഷിക്കാന്‍ കുട്ടിയുടെ ഉമ്മയുടെ അനിയത്തി ഐഫ ഷാഹിന കിണറ്റിലേക്ക് ചാടുകയും കാലില്‍ പരിക്ക് പറ്റുകയും ചെയ്തു. വീട്ടുകാരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അബ്‌റാറും ഹാമിദും കിണറ്റിലേക്കിറങ്ങി ഇരുവരെയും രക്ഷപ്പെടുത്തി. പിന്നീട് ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മുകളിലേക്ക് കയറ്റി. പരിക്ക് പറ്റിയ പെണ്‍കുട്ടിയെ പട്ടാമ്പി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന് പേരെയും നാട്ടുകാരും ഫയര്‍ ഫോഴ്‌സും പോലിസും അഭിനന്ദിച്ചു. പെണ്‍കുട്ടി സിപിഎം അംഗവും അബ്‌റാര്‍ എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ്‌റും ഹാമിദ് എസ്ഡിപിഐ പ്രവര്‍ത്തകനുമാണ്.

Tags:    

Similar News