തീവ്രമഴയും വെള്ളക്കെട്ടും;കോടനാട് റിസോര്‍ട്ടില്‍ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി

കോടനാട് ആനക്കൊട്ടിലിന് സമീപത്തെ എലഫന്റ് പാസ് റിസോര്‍ട്ടില്‍ നിന്നാണ് ഏഴ് പേരടങ്ങുന്ന സംഘത്തെ പുറത്തെത്തിച്ചത്.ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം

Update: 2022-08-02 06:37 GMT

കൊച്ചി: തീവ്രമഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് കോടനാട് റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശ പൗരന്മാര്‍ അടക്കമുള്ള വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി.കോടനാട് ആനക്കൊട്ടിലിന് സമീപത്തെ എലഫന്റ് പാസ് റിസോര്‍ട്ടില്‍ നിന്നാണ് ഏഴ് പേരടങ്ങുന്ന സംഘത്തെ പുറത്തെത്തിച്ചത്.ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.


പെരിയാറിന് അടുത്തുള്ള റിസോര്‍ട്ടിലേക്ക് പെട്ടെന്ന് വെള്ളം കയറുകയായിരുന്നു. രണ്ട് വിദേശികളും ഫോര്‍ട്ട് കൊച്ചി സ്വദേശികളായ കുടുംബവും റിസോര്‍ട്ട് ജീവനക്കാരുമാണ് വെള്ളക്കെട്ടില്‍ അകപ്പെട്ടത്.തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ അഗ്നി രക്ഷാസേനയും, പോലിസും റവന്യൂ അധികൃതരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്. സഞ്ചാരികളെ സമീപത്തെ മറ്റൊരു റിസോര്‍ട്ടിലേക്ക് മാറ്റിപ്പാര്‍ച്ചിതായി അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News