സമുദായത്തിനെതിരായ ഏത് ആക്രമണത്തിനും പരമാവധി ശക്തിയോടെ തിരിച്ചടിക്കുക: മുഫ്തി അബ്ദുള്‍ ഖാസിം നുമാനി
'മരണം സുനിശ്ചിതമാണ്, ഭീരുവിനെപോലെ ആക്രമിക്കപ്പെടാന്‍ നിന്ന് കൊടുക്കുന്നത് യഥാര്‍ത്ഥ മുസ്‌ലിമിനു ചേര്‍ന്നതല്ലെന്നും' പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഇസ്‌ലാമിക സെമിനാരിയായ ദയൂബന്ദിലെ റെക്ടറായ (മുഹ്തമിം) നുമാനി മുസ്‌ലിംകളെ ഓര്‍മിപ്പിച്ചു. വാരണസിയിലെ കാന്‍ഗാവില്‍ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് നുമാനി ഇക്കാര്യം വ്യക്തമാക്കിയത്.
ലഖ്‌നൗ: സമുദായത്തിന് നേരെയുള്ള ഏത് ആക്രമണങ്ങളെയും 'ധൈര്യത്തോടെയും വിവേകത്തോടെയും' നേരിടാനും 'ഏറ്റവും ശക്തിയോടെ തിരിച്ചടിക്കാനും' ആഹ്വാനം ചെയ്ത് പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ മുഫ്തി അബ്ദുള്‍ ഖാസിം നുമാനി.
'മരണം സുനിശ്ചിതമാണ്, ഭീരുവിനെപോലെ ആക്രമിക്കപ്പെടാന്‍ നിന്ന് കൊടുക്കുന്നത് യഥാര്‍ത്ഥ മുസ്‌ലിമിനു ചേര്‍ന്നതല്ലെന്നും' പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഇസ്‌ലാമിക സെമിനാരിയായ ദയൂബന്ദിലെ റെക്ടറായ (മുഹ്തമിം) നുമാനി മുസ്‌ലിംകളെ ഓര്‍മിപ്പിച്ചു. വാരണസിയിലെ കാന്‍ഗാവില്‍ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് നുമാനി ഇക്കാര്യം വ്യക്തമാക്കിയത്.
'നാം സമാധാനത്തിന്റെയും ഐക്യത്തിന്റെയും സംരക്ഷകരാണ്. എന്നാല്‍ നിങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും നേരെ ആക്രമണം ഉണ്ടായാല്‍ മേല്‍ക്കൂരയില്‍ കയറി മുദ്രാവാക്യം വിളിക്കുന്നതിന് പകരം അല്ലാഹു നല്‍കിയ പരമാവധി ശക്തി ഉപയോഗിച്ച് തിരിച്ചടിക്കുക. മരണം സുനിശ്ചിതമാണ്, ഒരു ഭീരുവിനെപ്പോലെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ആക്രമിക്കപ്പെടാന്‍ നിന്നു കൊടുക്കുന്നത്
ഇസ്‌ലാമിന്റെ യഥാര്‍ത്ഥ അനുയായിക്ക് ചേര്‍ന്നതല്ലെന്നും' സമുഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ നുമാനി ഓര്‍മിപ്പിച്ചു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി വര്‍ഗീയ സംഘര്‍ഷങ്ങളും അക്രമങ്ങളും വര്‍ധിക്കുന്നതിനിടെയാണ് നുമാനിയുടെ നിര്‍ണായക പ്രതികരണം.
ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ചിത്രം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളോട് ആഹ്വാനം ചെയ്തു. അതിലൂടെ ഇസ്‌ലാമിനേയും മുസ് ലിംകളേയും കുറിച്ചുള്ള തെറ്റായ ചിത്രം മറ്റുള്ളവരുടെ മനസ്സില്‍നിന്നു മാഞ്ഞുപോവുമെന്നും അദ്ദേഹം ഉപദേശിച്ചു.