'റോഡുകള്‍ കത്രീനയുടെ കവിളുകള്‍ പോലെയാവണം': വൈറലായി രാജസ്ഥാന്‍ മന്ത്രിയുടെ പ്രസ്താവന
'ഹേമമാലിനിയെ പോലെയല്ല, കത്രീന കൈഫിന്റെ കവിളുകള്‍ പോലെ വേണം റോഡുകളുടെ നിര്‍മാണം' എന്നാണു അദ്ദേഹം വേദിയില്‍വച്ച് പ്രസംഗിച്ചത്
ജയ്പുര്‍: 'കത്രീനയുടെ കവിളുകള്‍ പോലെ റോഡുകള്‍ വേണമെന്ന രാജസ്ഥാന്‍ മന്ത്രിയുടെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ വിവാദമായിരിക്കുകയാണ്. പുനസംഘാടനത്തെ തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാരില്‍ മന്ത്രി പദവി ലഭിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് രാജേന്ദ്ര ഗുദ്ദ വിവാദത്ത പരാമര്‍ശം നടത്തിയിരിക്കുന്നത്. രാജസ്ഥാന്‍ മന്ത്രിസഭയില്‍ പഞ്ചായത്ത് രാജ് വകുപ്പിന്റെ ചുമതലയാണ് രാജേന്ദ്ര ഗുദ്ദയ്ക്ക് ലഭിച്ചത്. ഉദായ്പുര്‍വാതി നിയോജകമണ്ഡലത്തില്‍നിന്നുള്ള ജനപ്രതിനിധിയാണ് അദ്ദേഹം.മന്ത്രിസഭാ പുനര്‍നിര്‍ണയത്തിനു ശേഷം സത്യപ്രതിജ്ഞ ചൊല്ലി ആദ്യമായി തന്റെ നിയോജക മണ്ഡലത്തിലെത്തിയ ഗുദ്ദ സ്വീകരണ പരിപാടിയില്‍ സംസാരിക്കുന്തിനിടെയാണ് പ്രമുഖ ബോളിവുഡ് താരം കത്രീന ഖൈഫിന്റെയും ഹേമമാലിനിയുടെയും കവിളുകളെ റോഡിനോട് ഉപമിച്ചത്. ബോളിവുഡ് താരം 'ഹേമമാലിനിയെ പോലെയല്ല, കത്രീന കൈഫിന്റെ കവിളുകള്‍ പോലെ വേണം റോഡുകളുടെ നിര്‍മാണം' എന്നാണു അദ്ദേഹംവേദിയില്‍വച്ച് പ്രസംഗിച്ചത്. ഇതു മണിക്കൂറുകള്‍ക്കകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മന്ത്രിയുടെ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്ന് അഭിപ്രായവുമായി നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തു. കത്രീന കൈഫിനെ കേറ്റ് കൈഫെന്നാണു മന്ത്രി ആദ്യം വിശേഷിപ്പിച്ചത്. സദസ്സിലുള്ളവര്‍ അതു കത്രീന കൈഫാണെന്നു തിരുത്തി. അപ്പോള്‍, അതുപോലെ വേണം റോഡുകളുടെ നിര്‍മാണം എന്നായി പരാമര്‍ശം. വിഷയത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു രാജസ്ഥാനിലെ മന്ത്രിസഭാ വികസനം. 2019ല്‍ ബിഎസ്പി വിട്ടു കോണ്‍ഗ്രസിലെത്തിയ ഗുദ്ദയ്ക്ക് മന്ത്രിസഭയില്‍ ഇടം ലഭിച്ചത് പുനസംഘടനത്തെ തുടര്‍ന്നാണ്. ഒരേ സമയം ഹേമാലിനിയെ ഇകഴ്ത്തുകയും കത്രീന കൈഫിനെ മോശമായി ചിത്രീകരിക്കുകയും ചെയ്ത പരാമര്‍ ശമാണ് മന്ത്രിയുടേതെന്ന നിരീക്ഷകര്‍ വിലയിരുത്തുന്നു.