കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍; നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു

ബെന്നി, ഭാര്യ മേരി, മകന്‍അതുല്‍, ദാസന്റെ ഭാര്യ ലിസി എന്നിവരുടെ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത്

Update: 2019-08-09 09:35 GMT

കോഴിക്കോട്: വടകര വിലങ്ങാട് ആലിമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ നാലുമൃതദേഹങ്ങളും കണ്ടെടുത്തു. ബെന്നി, ഭാര്യ മേരി, മകന്‍ അതുല്‍, ദാസന്റെ ഭാര്യ ലിസിഎന്നിവരുടെ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത്. തകര്‍ന്ന വീടിന്റെ കട്ടിലിനടിയില്‍ നിന്നാണ് ബെന്നിയുടെയും മകന്‍ അതുലിന്റെയും മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായും മണ്ണിനടിയിലായ വീട് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നീക്കിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പുലര്‍ച്ചെ രണ്ടോടെയാണ് വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് മൂന്നുവീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. ഒരു വീട് ഭാഗികമായി തകര്‍ന്നു. മണ്ണിനടിയിലായ ഒരു വീട്ടില്‍ നിന്ന് നാട്ടുകാര്‍ ദാസനെ നാട്ടുകാര്‍രക്ഷപ്പെടുത്തി. എന്നാല്‍ ഭാര്യ ലിസി മണ്ണിനടിയില്‍പെടുകയായിരുന്നു. പൂര്‍ണമായും മണ്ണിനടിയിലായ മറ്റൊരു വീട്ടില്‍ ആള്‍താമസം ഇല്ലാത്തതിനാല്‍ ആളപായമില്ല.



Tags:    

Similar News