മോദിയെച്ചൊല്ലി മാലിദ്വീപില്‍ കലഹം; മൂന്ന് മന്ത്രിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2024-01-08 08:11 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമേദിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് മാലിദ്വീപിലെ മൂന്ന് ഉപമന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രിമാരായ മറിയം ഷിയൂന, മല്‍ഷ ഷരീഫ്, മഹസൂം മജീദ് എന്നിവരാണ് സാമൂഹികമാധ്യമത്തിലൂടെ വിവാദപരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇക്കാര്യം ഔദ്യോഗികമായി മാലിദ്വീപ്് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. മന്ത്രിമാര്‍ക്കെതിരേ നടപടി സ്വീകരിച്ച മാലിദ്വീപ് സര്‍ക്കാര്‍ ഇവരുടെ പ്രസ്താവനകള്‍ തള്ളി. ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി കഴിഞ്ഞ വ്യാഴാഴ്ച എക്‌സില്‍ സന്ദര്‍ശകരെ ക്ഷണിച്ചുകൊണ്ട് ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ഇത് മാലിദ്വീപ് ടൂറിസത്തെ തകര്‍ക്കാനാണെന്നായിരുന്നു അവിടുത്തെ മന്ത്രിമാരുടെ ആരോപണം. മന്ത്രി മറിയം ഷിയൂനയുടെയാണ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. മോദി ഒരു വിദൂഷകനും ഇസ്രായേലിന്റെ കളിപ്പാവയുമാണെന്നായിരുന്നു പരാമര്‍ശം. വിവാദമായതോടെ പിന്നീട് പിന്‍വലിച്ചു.

Tags:    

Similar News