15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു; മോദിക്കും അമിത് ഷായ്ക്കും എതിരേ വഞ്ചനാക്കുറ്റത്തിന് കേസ്

ജാര്‍ഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ എച്ച് കെ സിംഗാണ് മൂവരും ജനത്തെ വഞ്ചിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയത്. പരാതി പരിഗണിച്ച ഹൈക്കോടതി വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് രണ്ടിലേക്ക് മാറ്റി.

Update: 2020-02-03 17:39 GMT

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി രാംദാസ് അത്താവലെ എന്നിവര്‍ക്കെതിരേ അഭിഭാഷകന്‍ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കി. ജാര്‍ഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ എച്ച് കെ സിംഗാണ് മൂവരും ജനത്തെ വഞ്ചിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയത്. പരാതി പരിഗണിച്ച ഹൈക്കോടതി വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് രണ്ടിലേക്ക് മാറ്റി.

ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം വീതം നിക്ഷേപിക്കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി. സെക്ഷന്‍ 415, 420 വകുപ്പ് പ്രകാരമാണ് പരാതി നല്‍കിയത്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയപ്പോള്‍ അത് തങ്ങളുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്. ഇതേ കാര്യം 15 ലക്ഷം രൂപ വാഗ്ദാനത്തിനും ബാധകമാണെന്ന് പരാതിക്കാരന്‍ പറയുന്നു. റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ നിയമപ്രകാരം വോട്ട് നേടാനായി വ്യാജവാഗ്ദാനം നല്‍കരുതെന്ന് വ്യക്തമാണെന്നും പരാതിയില്‍ പറയുന്നു.

ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞ സിഎഎ വാഗ്ദാനം നടപ്പാക്കിയ ബിജെപി, ഓരോ വ്യക്തിയുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കാമെന്ന വാഗ്ദാനം പാലിക്കാത്തതെന്തെന്നും എച്ച് കെ സിംഗ് ചോദിച്ചു.

Tags:    

Similar News