കൊവിഡ് പ്രതിരോധം: സൗദി അറേബ്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനീസ് പ്രസിഡന്റ്

സൗദി ഭരണാധികാരി സല്‍മാന്‍ രജാവ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി വെള്ളിയാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സല്‍മാന്‍ രാജാവിനു ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്.

Update: 2020-03-27 18:50 GMT

ദമ്മാം: കൊവിഡ് 19 പ്രതിരോധിക്കാന്‍ സൗദി അറേബ്യയ്ക്കു ചൈനയുടെ സഹായവാഗ്ദാനം. സൗദി ഭരണാധികാരി സല്‍മാന്‍ രജാവ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി വെള്ളിയാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സല്‍മാന്‍ രാജാവിനു ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. കൊവിഡ് 19 ആദ്യമായി റിപോര്‍ട്ട് ചെയ്ത ചൈനയില്‍ മൂവായിരത്തിലേറെ പേര്‍ മരണപ്പെടുകയും ആയിരക്കണക്കിനുപേര്‍ക്കു രോഗം പടരുകയും ചെയ്തിരുന്നു.

എന്നാല്‍, ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. കൊവിഡ് 19 വ്യാപനം തടയുന്നതില്‍ ചൈന കൈക്കൊണ്ട നടപടികള്‍ സൗദിയുമായി പങ്കുവയ്ക്കാമെന്നും രോഗം പ്രതിരോധിക്കാന്‍ സഹകരിച്ചുപ്രവര്‍ത്തിക്കാമെന്നും ഷി ജിന്‍ പിങ് രാജാവിനു ഉറപ്പുനല്‍കി. കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ചൈനയിലേയ്ക്കു മരുന്നുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും സൗദി നല്‍കിയിരുന്നു. 

Tags:    

Similar News