ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി; ക്ഷേത്ര ഉപദേശക സമിതി പരാതി നല്‍കി ; 'ദേശഭക്തി' ഗാനമെന്ന് ഉല്‍സവ കമ്മിറ്റി

Update: 2025-04-06 13:02 GMT
ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി; ക്ഷേത്ര ഉപദേശക സമിതി പരാതി നല്‍കി ; ദേശഭക്തി ഗാനമെന്ന് ഉല്‍സവ കമ്മിറ്റി

കൊല്ലം: കോട്ടുക്കല്‍ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉല്‍സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി. പാട്ട് തിരിച്ചറിഞ്ഞ ചിലര്‍ പരാതി പറഞ്ഞതോടെ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും പോലിസിലും പരാതി നല്‍കി. എന്നാല്‍, ദേശഭക്തിഗാനമാണ് ആലപിച്ചതെന്നാണ് ഉത്സവ കമ്മിറ്റി നല്‍കുന്ന വിശദീകരണം.

മാര്‍ച്ച് 10ന് കടയ്ക്കല്‍ ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷിയുടെ സംഗീത പരിപാടിയില്‍ ഇടതുപക്ഷ ഗാനം ആലപിച്ചത് വിവാദമായിരുന്നു. പ്രചരണ ഗാനങ്ങള്‍ക്കൊപ്പം സ്‌റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്‌ഐയുടെ കൊടിയും സിപിഐഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. അതിലും ഗുരുതരമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

Similar News