ഗുജറാത്തില്‍ നിന്ന് ആയുധങ്ങളുമായെത്തിയ ആര്‍എസ്എസുകാരെ കുടുക്കി തൃണമൂല്‍ പ്രവര്‍ത്തകര്‍

കൊല്‍ക്കത്തയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ബാരാസാത് മണ്ഡലത്തിലായിരുന്നു സംഭവം. സമീപത്തെ ഹോട്ടലുകളിലും മറ്റും ഗുജറാത്തില്‍ നിന്നടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ടെന്ന സൂചനകളെ തുടര്‍ന്നു ബാരാസാത് മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥി കകോലി ഘോഷ് ദസ്തിദാര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. പണവും ആയുധങ്ങളുമായാണ് സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവര്‍ എത്തിയതെന്നും തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്നും കണ്ടെത്തിയ ബിജെപി പ്രവര്‍ത്തകരെ പോലിസ് ഒഴിപ്പിക്കുകയായിരുന്നു

Update: 2019-05-14 09:32 GMT

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടപെട്ടു പ്രശ്‌നങ്ങളുണ്ടാക്കാനെത്തിയ ഗുജറാത്തില്‍ നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ കുടുങ്ങി. കഴിഞ്ഞ ദിവസമാണ് ഹോട്ടലില്‍ നിന്നും പിന്നീട് ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും ഗുജറാത്തില്‍ നിന്നടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ പുറത്തു ചാടിച്ചത്.

കൊല്‍ക്കത്തയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ബാരാസാത് മണ്ഡലത്തിലായിരുന്നു സംഭവം. സമീപത്തെ ഹോട്ടലുകളിലും മറ്റും ഗുജറാത്തില്‍ നിന്നടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ടെന്ന സൂചനകളെ തുടര്‍ന്നു ബാരാസാത് മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥി കകോലി ഘോഷ് ദസ്തിദാര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. പണവും ആയുധങ്ങളുമായാണ് സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവര്‍ എത്തിയതെന്നും തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്നും കണ്ടെത്തിയ ബിജെപി പ്രവര്‍ത്തകരെ പോലിസ് ഒഴിപ്പിക്കുകയായിരുന്നു.

ഹോട്ടലില്‍ നിന്നും ഒഴിപ്പിച്ച ബിജെപി പ്രവര്‍ത്തകര്‍ പിന്നീട് മേഖലയിലെ ബിജെപി പ്രവര്‍ത്തകനായ ടുഹിന്‍ മൊണ്ടാലിന്റെ വീട്ടില്‍ അഭയം തേടി. എന്നാല്‍ മൊണ്ടാലിന്റെ വീടു വളഞ്ഞ തൃണമൂല്‍ പ്രവര്‍ത്തകര്‍ പുറത്തുണ്ടായിരുന്നു വാഹനങ്ങള്‍ നശിപ്പിച്ചു. തുടര്‍ന്നു വീടിനു നേര്‍ക്കും ആക്രമണത്തിനു മുതിര്‍ന്നതോടെ പോലിസ് ഇടപെട്ടു. എന്നാല്‍ പോലിസ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ലൈറ്റുപോലും തെളിയിക്കാതെ യാതൊരു പ്രതികരണവുമില്ലാതെ ഇരിക്കുകയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍. വീട്ടില്‍ ആളില്ലെന്ന ധാരണ വരുത്താനായിരുന്നു ഇത്. എന്നാല്‍ ഗേറ്റും വാതിലും തകര്‍ത്തു പോലിസ് അകത്തു പ്രവേശിച്ചു. ഇതോടെ വീട്ടിനകത്തുണ്ടായിരുന്നവര്‍ പോലിസിനു മുന്നിലെത്തുകയായിരുന്നു.

പ്രാദേശിക നേതാവ് പ്രദീപ് ബാനര്‍ജി, ബംഗാള്‍ ഘടകം പ്രതിനിധി അരവിന്ദ് മേനോന്‍ തുടങ്ങി നിരവധി ബിജെപി ആര്‍എസഎസ് നേതാക്കളാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് വന്‍ സുരക്ഷയിലാണ് ബിജെപി പ്രവര്‍ത്തകരെ പോലിസ് സ്‌റ്റേഷനിലെത്തിച്ചത്. 

Tags:    

Similar News