റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ ബ്രിട്ടീഷ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി
മോസ്‌കോ: റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ ബ്രിട്ടീഷ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. എയ്‌റോഫ്‌ലോട്ട് വിമാനങ്ങള്‍ക്ക് ബ്രിട്ടീഷ് വിലക്കേര്‍പ്പെടുത്തിയതിന് പ്രതികാരമായാണ് റഷ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നടപടി. റഷ്യയിലേക്കും പുറത്തേക്കുമുള്ള ബ്രീട്ടീഷ് വിമാനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
യുകെ വിമാനക്കമ്പനികളുടെ റഷ്യയിലേക്കുള്ള എല്ലാ വിമാനങ്ങളും ട്രാന്‍സിറ്റ് ഫ്‌ലൈറ്റുകളും വെള്ളിയാഴ്ച മുതല്‍ നിരോധിച്ചതായി റോസാവിയാറ്റ്‌സിയ പറഞ്ഞു.
റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനെതിരായ ഉപരോധത്തിന്റെ ഭാഗമായി എയ്‌റോഫ്‌ലോട്ടിന്റെ യുകെയിലേക്കുള്ള വിമാനങ്ങള്‍ നിരോധിച്ച ബ്രിട്ടീഷ് അധികാരികളുടെ 'സൗഹൃദപരമല്ലാത്ത തീരുമാനങ്ങള്‍ക്ക്' മറുപടിയായാണ് നടപടി സ്വീകരിച്ചതെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.