ന്യൂഡല്‍ഹി: യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് റഷ്യ. യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നില്ല എന്നത് അഭിനന്ദനീയമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സര്‍ജെ ലവ്‌റോവ് അഭിപ്രായപ്പെട്ടു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ചയ്ക്കാണ് സര്‍ജെ ലവ്‌റോവ് എത്തിയത്. ഇന്നലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി ഡല്‍ഹിയിലെത്തിയത്.
അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ എല്ലാം യുക്രെയ്ന്‍ പ്രതിസന്ധിയിലേക്ക് ചുരുക്കാന്‍ ആണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് താല്പര്യം. റഷ്യ ഒന്നിനോടും യുദ്ധം ചെയ്യുന്നില്ല എന്നും ലാവ്‌റോവ് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് എസ് ജയശങ്കര്‍ അഭിപ്രായപ്പെട്ടു. നയതന്ത്രത്തിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യ എപ്പോഴും അനുകൂലമാണെന്നും ജയശങ്കര്‍ പറഞ്ഞു.