തുര്‍ക്കിയില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചു; മൈക്കളോവില്‍ മിസൈല്‍ വര്‍ഷവുമായി റഷ്യ

അതിനിടെ, തെക്കന്‍ യുക്രേനിയന്‍ തുറമുഖ നഗരമായ മൈക്കോളൈവില്‍ ചൊവ്വാഴ്ച പ്രാദേശിക ഭരണ മന്ദിരത്തിനു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉക്രേനിയന്‍ എമര്‍ജന്‍സി സര്‍വീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

Update: 2022-03-29 11:35 GMT

കീവ്: യുക്രെയ്ന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ തുര്‍ക്കിയില്‍ പുനരാരംഭിച്ചതായി യുക്രെയ്ന്‍ ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു. ഇസ്താംബൂളിലാണ് തുര്‍ക്കി മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചത്.

അതിനിടെ, തെക്കന്‍ യുക്രേനിയന്‍ തുറമുഖ നഗരമായ മൈക്കോളൈവില്‍ ചൊവ്വാഴ്ച പ്രാദേശിക ഭരണ മന്ദിരത്തിനു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉക്രേനിയന്‍ എമര്‍ജന്‍സി സര്‍വീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകള്‍ ഉയര്‍ത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ യുക്രെയ്‌നും റഷ്യയും തമ്മിലുള്ള ആദ്യത്തെ മുഖാമുഖ ചര്‍ച്ചകള്‍ ചൊവ്വാഴ്ച തുര്‍ക്കിയില്‍ പുനരാരംഭിച്ചിരിക്കെയാണ് ആക്രമണം നടന്നത്.

അതിനിടെ, പടിഞ്ഞാറന്‍ യുക്രെയ്‌നിലെ ഇന്ധന സംഭരണശാലയ്ക്ക് നേരെയും മിസൈല്‍ ആക്രമണമുണ്ടായി. തിങ്കളാഴ്ച വൈകീട്ട് മിസൈല്‍ ആക്രമണം ഉണ്ടായതായി റിവ്‌നെയുടെ റീജിയണല്‍ ഗവര്‍ണര്‍ പറഞ്ഞു. ഇത് ഇവിടങ്ങളിലെ ഇന്ധനസംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള രണ്ടാമത്തെ ആക്രമണവും അടുത്തിടെയുണ്ടായ ഏറ്റവും പുതിയ ആക്രമണവുമാണ്-അദ്ദേഹം പറഞ്ഞു. അതിനിടെ, റഷ്യയില്‍ നിന്ന് ഒരു കീവ് നഗരവും ഒരു കിഴക്കന്‍ പട്ടണവും തിരിച്ചുപിടിച്ചതായി യുെ്രെകന്‍ സൈന്യം അവകാശപ്പെട്ടു.

ഇന്നലെ, തലസ്ഥാനമായ കീവ് വളയാനുള്ള പദ്ധതി റഷ്യ ഉപേക്ഷിച്ചതിന്റെ സൂചനകളൊന്നും കാണുന്നില്ലെന്ന് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഒലെക്‌സാണ്ടര്‍ മൊട്ടുസ്യാനിക് പറഞ്ഞിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റഷ്യന്‍ സേനയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല, എന്നാല്‍ മരിയൂപോളിന്റെ പരിസരത്ത് റഷ്യ കൂടുതല്‍ സ്വാധീനം നേടിയതായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജന്‍സ് അറിയിച്ചു.

മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുള്ള ഒരു സ്വകാര്യ റഷ്യന്‍ സൈനിക ഗ്രൂപ്പിനെ കിഴക്കന്‍ യുെ്രെകനിലേക്ക് വിന്യസിച്ചതായി ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.റഷ്യന്‍ സേന വലിയ നാശനഷ്ടം നേരിട്ടതിന് ശേഷം യുെ്രെകനിലേക്ക് 1,000 കൂലിപ്പടയാളികളെ കൊണ്ടുവരുന്നുണ്ടെന്ന് കരുതുന്നതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റലിജന്‍സ് പറഞ്ഞു.

Tags:    

Similar News