തകര്‍ന്നതെല്ലാം പുതുക്കി പണിയും; ഓരോന്നിനും റഷ്യ കണക്ക് പറയേണ്ടിവരും: വോളോഡിമര്‍ സെലന്‍സ്‌കി

റഷ്യന്‍ സൈന്യം യുക്രെയ്‌നെ പൂര്‍ണമായും പിടിച്ചെടുത്താല്‍ അടുത്ത പ്രതിരോധ ഘട്ടം ആരംഭിക്കും. തങ്ങള്‍ക്ക് സ്വാതന്ത്ര്യമല്ലാതെ ഒന്നും നഷ്ടപ്പെടാനില്ല. യുക്രെയ്‌ന് തങ്ങളുടെ സഖ്യകക്ഷികളില്‍ നിന്ന് ദിവസേന ആയുധങ്ങള്‍ ലഭിക്കുന്നുണ്ട്-സെലന്‍സ്‌കി പറഞ്ഞു

Update: 2022-03-03 16:00 GMT

കീവ്: റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്നതെല്ലാം പുതുക്കി പണിയുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. ഇതിനു വരുന്ന ചെലവ് റഷ്യ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ തകര്‍ക്കുന്ന ഓരോ പാലങ്ങളും റോഡുകളും പുനര്‍നിര്‍മിക്കും. ഓരോ വീടും എല്ലാ തെരുവുകളും എല്ലാ നഗരങ്ങളും പുനഃസ്ഥാപിക്കും. ഈ രാജ്യത്തിനെതിരായി, ഓരോ ഉക്രൈയ്ന്‍ പൗരന്മാര്‍ക്കെതിരായി ചെയ്ത എല്ലാത്തിനും അതേ നാണയത്തില്‍ പകരം ചെയ്യും. ഞങ്ങള്‍ റഷ്യയോട് പറയുന്നു. നഷ്ടപരിഹാരം, സംഭാവന തുടങ്ങിയ വാക്കുകള്‍ നിങ്ങള്‍ പഠിക്കൂ. ഞങ്ങളുടെ ദേശത്തിനെതിരേയും യുക്രെയ്‌നിലെ ജനങ്ങള്‍ക്കെതിരേയുമുള്ള ചെയ്തികള്‍ക്ക് നിങ്ങള്‍ പ്രായശ്ചിത്തം ചെയ്യേണ്ടിവരും'- സെലന്‍സ്‌കി പറഞ്ഞു. സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് നഷ്ടപ്പെടാനില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ സൈന്യം യുക്രെയ്‌നെ പൂര്‍ണമായും പിടിച്ചെടുത്താല്‍ അടുത്ത പ്രതിരോധ ഘട്ടം ആരംഭിക്കും. തങ്ങള്‍ക്ക് സ്വാതന്ത്ര്യമല്ലാതെ ഒന്നും നഷ്ടപ്പെടാനില്ല. യുക്രെയ്‌ന് തങ്ങളുടെ സഖ്യകക്ഷികളില്‍ നിന്ന് ദിവസേന ആയുധങ്ങള്‍ ലഭിക്കുന്നുണ്ട്. യുക്രെയ്‌നെതിരേ ചെയ്ത ഓരോന്നിനും റഷ്യ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, റഷ്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന് യുക്രെയ്ന്‍ സേന അവകാശപ്പെട്ടു.

9000 സൈനികരെ വധിച്ചു. 217 ടാങ്കുകളും 30 യുദ്ധവിമാനങ്ങളും നശിപ്പിച്ചു. റഷ്യയ്ക്ക് 31 ഹെലികോപ്റ്ററുകളും 60 ഇന്ധന ടാങ്കുകളും നഷ്ടമായെന്നും യുക്രെയ്ന്‍ പറയുന്നു. അതേസമയം 498 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റഷ്യയുടെ ഔദ്യോഗിക അറിയിപ്പ്.

Tags:    

Similar News