ശബരിമല: മാളികപ്പുറത്തേക്കുള്ള ഫ്‌ളൈഓവറിന്റെ മേല്‍ക്കൂരയില്‍നിന്ന് താഴേക്കുചാടി തീര്‍ത്ഥാടകന്‍ മരിച്ചു. കര്‍ണാടകയിലെ കനകപുര രാംനഗര്‍ മധുരാമ്മ ടെമ്പിള്‍ റോഡിലെ തഗദുര ചാറിന്റെ മകന്‍ കുമാറാ(40)ണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് മാളികപ്പുറത്തേക്കുള്ള ഫ്‌ളൈഓവറിന്റെ ഷീറ്റിട്ട മേല്‍ക്കൂരയില്‍നിന്ന് 20 അടിയോളം താഴ്ചയിലേക്ക് ഇയാള്‍ ചാടിയത്. കോട്ടയം മെഡിക്കല്‍ കോളേജിലേക്കുകൊണ്ടുപോകുംവഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മേരിക്വീന്‍ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹം മേരിക്വീന്‍ ആശുപത്രി മോര്‍ച്ചറിയില്‍.