എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലീം റഹ്മാനി കസ്റ്റഡിയില്‍

എസ്എഡിപിഐ പ്രവര്‍ത്തകരോടൊപ്പം ലാല്‍ ഖിലയില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് സംയുക്ത റാലിയില്‍ പങ്കെടുക്കാന്‍ പോവുമ്പോഴായിരുന്നു അറസ്റ്റ്

Update: 2019-12-19 09:17 GMT

ന്യൂഡല്‍ഹി: മതരാഷ്ട്ര നിര്‍മിതിക്കുള്ള പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നതിനിടെ എസ്എഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലീം റഹ്മാനിയെ ഇന്ന് രാവിലെ 11 ഓടെ ഡല്‍ഹി ലാല്‍ ഖിലയ്ക്ക് സമീപം പോലിസ് കസ്റ്റഡിയിലെടുത്തു. എസ്എഡിപിഐ പ്രവര്‍ത്തകരോടൊപ്പം ലാല്‍ ഖിലയില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് സംയുക്ത റാലിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. സവര്‍ക്കരുടെയും ഗോല്‍വാള്‍ക്കറുടെയും ആശയാടിത്തറയില്‍ രാജ്യത്തെ പുനക്രമീകരിക്കാനുള്ള ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നീക്കത്തിനെതിരേ നടത്തുന്ന പൊതുജന പ്രക്ഷോഭത്തെ കഴുത്ത്‌ഞെരിച്ച് കൊല്ലാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. എസ്ഡിപിഐ ആദ്യ ദിവസം മുതല്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുവരികയാണ്. സാമുദായിക നിയമം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരാന്‍ വിദ്യാര്‍ത്ഥികളും പൗരസമൂഹവും തയ്യാറാവണമെന്നും സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.





Tags:    

Similar News