സെയ്ഫ് അലി ഖാനെ കുത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

Update: 2025-01-16 13:56 GMT

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ തിരിച്ചറിഞ്ഞതായി പോലിസ്. സോണ്‍ 9 ഡിസിപി ദീക്ഷിത് ഗെദം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മോഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ അതിക്രമിച്ചു കയറിയിരിക്കുന്നത്. ഫയര്‍ എസ്‌കേപ്പ് വഴിയാണ് അക്രമി ഫ്‌ലാറ്റിലേക്ക് പ്രവേശിച്ചതെന്നും സെയ്ഫ് അലിഖാനെ കുത്തിയ ശേഷം പ്രധാന ഗോവണിയിലൂടെ ഇയാള്‍ രക്ഷപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി.

Similar News