ആ 'തെരുവ് ഗായിക'ക്ക് 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ച് സല്‍മാന്‍ ഖാന്‍
ഇക്കാര്യത്തില്‍ ഇരുവരും സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ദബാങ്ങ് 3 ക്കു വേണ്ടി രാണുവിനെക്കൊണ്ട് ഒരു പാട്ട് പാടിക്കാനും സല്‍മാന് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
ന്യൂഡല്‍ഹി: വിവാദങ്ങള്‍കൊണ്ടും ജീവകാരുണ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നിരവധി തവണ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടിയ താരമാണ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. സാമൂഹിക മാധ്യമങ്ങളില്‍ സെന്‍സേഷനായി മാറിയ തെരുവ് ഗായിക രാനു മണ്ഡലിന് 55 ലക്ഷം വരുന്ന വീട് സമ്മാനിച്ചാണ് സല്‍മാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ ഏക് പ്യാര്‍ കാ നാഗ്മ ഹായ് എന്ന ഐക്കണിക് ഗാനം പശ്ചിമ ബംഗാളിലെ രണഘട്ട് സ്‌റ്റേഷനിലിരുന്ന് ആലപിക്കുന്ന രാനു മണ്ഡലിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം തീര്‍ത്തിരുന്നു. പാട്ട് വൈറലായതിനു പിന്നാലെ സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷ്മിയ രാണുവിന് സിനിമയില്‍ പാടാന്‍ അവസരം നല്‍കുകയും ചെയ്തു. ഹിമേഷിന്റെ പുതിയ ചിത്രമായ ഹാപ്പി ഹാര്‍ഡിയിലെ തേരി മേരി കഹാനി എന്ന ഗാനം ആലപിച്ചുകൊണ്ടാണ് രാണു പിന്നണി ഗാനരംഗത്തേയ്‌ക്കെത്തുന്നത്.
ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ രാണുവിന് 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ദബാങ്ങ് 3 ക്കു വേണ്ടി രാണുവിനെക്കൊണ്ട് ഒരു പാട്ട് പാടിക്കാനും സല്‍മാന് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. മുബൈ സ്വദേശിയായ ബാബു മൊണ്ടാല്‍ ആയിരുന്നു ഇവരുടെ ഭര്‍ത്താവ്. ബാബുവിന്റെ മരണ ശേഷം ട്രെയിനില്‍ പാട്ടുപാടിയാണ് നിത്യവൃത്തിയ്ക്ക് വഴികണ്ടെത്തിയിരുന്നത്.