സമസ്ത മദ്‌റസാ പൊതുപരീക്ഷ മാറ്റിവെച്ചു
പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
ചേളാരി: മെയ് 29, 30 തിയ്യതികളില്‍ വിദേശ രാഷ്ട്രങ്ങളിലും 30, 31 തിയ്യതികളില്‍ ഇന്ത്യയിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ മാറ്റിവെക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. ചെയര്‍മാന്‍ എം ടി അബ്ദുല്ല മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ ഉമ്മര്‍ ഫൈസി മുക്കം, എ വി അബ്ദുറഹിമാന്‍ മസ്ല്യാര്‍, കെ എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഡോ. എന്‍ എ എം അബ്ദുല്‍ഖാദിര്‍, മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ സംസാരിച്ചു.