സന്ദീപ് വധം: പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ ഇന്ന് പരിഗണിക്കും

സന്ദീപ് വധക്കേസ് ആസൂത്രിതമാണന്ന് സിപിഎം-ബിജെപി നേതൃത്വങ്ങള്‍ ആരോപിക്കുന്നുണ്ട്. തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം

Update: 2021-12-06 03:02 GMT

തിരുവല്ല: സന്ദീപ് വധക്കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ നല്‍കാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. റിമാന്റിലുള്ള പ്രതികളുടെ മുന്‍കാല ബന്ധങ്ങളും പ്രവര്‍ത്തനങ്ങളും വിശദമായി പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. സന്ദീപ് വധക്കേസ് ആസൂത്രിതമാണന്ന് സിപിഎം-ബിജെപി നേതൃത്വങ്ങള്‍ ഒരേ പോലെ ആരോപിക്കുന്നുണ്ട്. തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് നിലവിലെ അന്വേഷണം.


പ്രതികളുടെ പൂര്‍വകാല ബന്ധങ്ങളും ക്രിമിനല്‍ പ്രവര്ത്തനങ്ങളും ഒരു സംഘം അന്വേഷിക്കുന്നുണ്ട്. കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റുള്ളവരെ കേന്ദ്രീകരിച്ച് മറ്റൊരു സംഘവും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ പ്രതികളുടെ ഫോണ്‍ കോളുകള്‍ സംബന്ധിച്ചും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തും. പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കാനും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും അടക്കമുള്ള തൊണ്ടിമുതലുകള്‍ കണ്ടെത്താനുമാണ് തീരുമാനം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ള അഞ്ച് പേരെ ജില്ലാ പോലിസ് മേധാവി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും. സാമ്പത്തിക ഇടപാടുമായ ബന്ധപ്പെട്ട എന്തെങ്കിലും വൈരാഗ്യമുണ്ടോ എന്ന സംശയം ഉന്നയിക്കപ്പെട്ട സാഹര്യത്തില്‍ അന്വേഷണം വഴിതിരിഞ്ഞ് പോകാതിരിക്കാന്‍ പോലിസ് ജാഗ്രത കാണിക്കുന്നുണ്ട്.

Tags:    

Similar News