സാത്താന്‍കുളം കസ്റ്റഡി കൊല: എസ്ഐ അറസ്റ്റില്‍; പോലിസുകാര്‍ക്കെതിരെ കൊലക്കുറ്റം
സാത്താന്‍കുളം സ്റ്റേഷനിലെ എസ് ഐ രഘു ഗണേഷാണ് പിടിയിലായത്. സ്റ്റേഷനിലെ പോലിസുകാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
ചെന്നൈ: തൂത്തുക്കുടിയില്‍ പിതാവിനെയും മകനെയും കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍, എസ്ഐ അറസ്റ്റില്‍. സാത്താന്‍കുളം സ്റ്റേഷനിലെ എസ് ഐ രഘു ഗണേഷാണ് പിടിയിലായത്. സ്റ്റേഷനിലെ പോലിസുകാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
സാത്താന്‍കുളം സ്വദേശി ജയരാജിനെയും മകന് ബെന്നിക്സിനെയും കസ്റ്റഡിയില്‍ വച്ച് ക്രൂരമര്‍ദനത്തിന് ഇരകളാക്കുകയായിരുന്നു. സിഐ ശ്രീധര്‍, എസ്ഐമാരായ രഘു ഗണേഷ്, ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് ക്രൂരമായ മര്‍ദനം നടന്നത്. രഘുവിന്റെ അറസ്റ്റിനു പിന്നാലെ ബാക്കിയുള്ളവര്‍ക്കെതിരെയും നടപടികള്‍ ഉടനുണ്ടാകുമെന്നാണ് സൂചന.
കേസ് അന്വേഷിയ്ക്കുന്ന ക്രൈബ്രാഞ്ച് സിഐഡി വിഭാഗം ആരോപണ വിധേയരായ 13 പോലിസുകാരെയും ചോദ്യം ചെയ്തു. മര്‍ദന സമയത്ത് പാറാവിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി പ്രകാരമാണ് പോലിസുകാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു പ്രകാരം പോലിസുകാര്‍ക്കെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.