2060 കോടി റിയാലിന്റെ നിക്ഷേപം; സൗദിയില്‍ വിദേശ നിക്ഷേപത്തില്‍ വീണ്ടും വര്‍ധന
റിയാദ്: സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 2060 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തേക്കെത്തിയതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ദേശീയ ബാങ്കിന്റെ റിപ്പോര്‍ട്ടുകളും വിലയിരുത്തുന്നു.
രാജ്യത്തിന്റെ വിദേശ നിക്ഷേപങ്ങള്‍ 90700 കോടി റിയാലായാണ് ഉയര്‍ന്നത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.3 ശതമാനം കൂടുതലാണ്. കൊവിഡിനെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധികള്‍ക്കിടയിലാണ് സൗദി മികച്ച നേട്ടം കരസ്ഥമാക്കിയത്.