കൊറോണ വൈറസ്: ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രവേശന വിലക്കുമായി സൗദി

ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Update: 2020-02-27 03:05 GMT

റിയാദ്: കൊറോണവൈറസ് ലോകവ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ പറഞ്ഞു.

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സൗദി പൗരന്‍മാരും ജിസിസി പൗരന്‍മാരും രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിനും പ്രവേശിക്കുന്നതിനും വിലക്കുണ്ട്. നേരത്തെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വിദേശത്തേക്ക് പോയ സൗദി പൗരന്‍മാര്‍ക്ക് തിരിച്ച് വരുന്നതിന് വിലക്കില്ല. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജിസിസി പൗരന്‍മാര്‍ക്ക് അവരുടെ രാജ്യങ്ങളിലേക്ക് പോകുന്നതിനും വിലക്കില്ല. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിബന്ധനയുള്ള പ്രവേശന സ്ഥലങ്ങളില്‍ സന്ദര്‍ശകര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് വരുന്നതെന്ന് സ്ഥിരീകരിക്കുന്നതിനും ആരോഗ്യ മുന്‍കരുതലുകള്‍ എടുക്കുന്നതിനും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Tags:    

Similar News