റിയാദ്: സൗദി അറേബ്യയിലെ അതിര്‍ത്തി സുരക്ഷാ സേനകള്‍ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. വിജയകരമായ ഓപ്പറേഷനിലൂടെ 708,910 ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടിച്ചെടുത്തതായി സുരക്ഷാ സേന ബുധനാഴ്ച അറിയിച്ചു.
ഓപ്പറേഷനില്‍ പല തരത്തിലുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി അതിര്‍ത്തി സുരക്ഷാസേന ജനറല്‍ ഡയറക്ടറേറ്റ് കേണല്‍ മിസ്ഫിര്‍ അല്‍ ഖാരിനി പറഞ്ഞു. ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ ജവാഫ്, തബൂക്ക് എന്നിവിടങ്ങളിലെ ലാന്‍ഡ് ആന്‍ഡ് സീ പട്രോള്‍സ് സംഘം നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ലഹരിമരുന്ന് പിടിച്ചെടുത്തതിന്റെ വീഡിയോ സൗദി അതിര്‍ത്തി സുരക്ഷാസേന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
വിവിധ രാജ്യക്കാരായ 120 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇതില്‍ 40 പേര്‍ സൗദി പൗരന്മാരാണ്. ബാക്കിയുള്ള 80 പേര്‍ യെമന്‍, എത്യോപ്യ, ഈജിപ്ത്, ജോര്‍ദാന്‍, സൊമാലിയ, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പിടിയിലായവര്‍ക്കെതിരേ പ്രാഥമിക നടപടികള്‍ സ്വീകരിച്ചകായി കേണല്‍ അല്‍ ഖാരിനി പറഞ്ഞു.
جانب من عملية إحباط محاولة تهريب (708,910) أقراص من مادة الإمفيتامين المخدر، وطنين و(136) كيلو جرامًا من مادة الحشيش المخدر، و(80) طناً و(528) كيلو جرامًا من نبات القات المخدر في مناطق جازان ونجران وعسير والجوف وتبوك. pic.twitter.com/5a0078s5bS
— حرس الحدود السعودي (@BG994) April 20, 2022