ബൈഡന്‍ തന്നെ തെറ്റിദ്ധരിച്ചാല്‍ 'അത് കാര്യമാക്കുന്നില്ലെന്ന്' സൗദി കിരീടാവകാശി
തങ്ങളുടെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും എംബിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യത്തിന്റെ യഥാര്‍ത്ഥ ഭരണാധികാരിയായ ബിന്‍ സല്‍മാന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.
ദുബയ്: യുഎസ് പ്രസിഡന്റ് ജോ ബൈഡന് തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത് കാര്യമാക്കുന്നില്ലെന്നും യുഎസ് നേതാവ് അമേരിക്കയുടെ താല്‍പ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ദി അറ്റ്‌ലാന്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍.
തങ്ങളുടെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും എംബിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യത്തിന്റെ യഥാര്‍ത്ഥ ഭരണാധികാരിയായ ബിന്‍ സല്‍മാന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.
'ലളിതമായി പറയുകയാണെങ്കില്‍, താന്‍ കാര്യമാക്കുന്നില്ല'- അദ്ദേഹം പറഞ്ഞു. 'അമേരിക്കയുടെ താല്‍പ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് ബൈഡനാണ്'-ബൈഡന് തന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
'അമേരിക്കയില്‍ നിങ്ങളെ പഠിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല, അതു പോലെയാണ് ഇവിടെയും'-അദ്ദേഹം പറഞ്ഞു.
മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കിരീടാവകാശി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍, 2015 ആദ്യം മുതല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം ഏര്‍പ്പെട്ടിരിക്കുന്ന യെമന്‍ യുദ്ധത്തിലും രാജ്യത്തിന്റെ മനുഷ്യാവകാശ രേഖയിലും ബൈഡന്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.
2018ല്‍ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തില്‍ കിരീടാവകാശിയെ ഉള്‍പ്പെടുത്തി ബൈഡന്റെ ഭരണകൂടം ഒരു യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ഇത് എംബിഎസ് നിഷേധിക്കുകയും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.അമേരിക്കയുമായുള്ള ദീര്‍ഘവും ചരിത്രപരവുമായ ബന്ധം നിലനിര്‍ത്താനും ശക്തിപ്പെടുത്താനുമാണ് റിയാദിന്റെ ലക്ഷ്യമെന്ന് മുഹമ്മദ് രാജകുമാരന്‍ അറ്റ്‌ലാന്റിക്കിനോട് പറഞ്ഞു.