റിയാദ്: കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സൗദി. ആദ്യഘട്ടത്തില്‍ റിയാദ്, ഖസീം, ഹാഇല്‍ മേഖലകളിലാണ് മഴ പെയ്യിക്കുക. ഇതിനായി ഈ ഭാഗങ്ങളില്‍ മേഘങ്ങള്‍ക്കിടയിലൂടെ വിമാനം പറത്തി പ്രത്യേക രാസ പദാര്‍ഥങ്ങള്‍ വിതറും. പദ്ധതിയിലൂടെ പ്രതിവര്‍ഷം 100 മില്ലി മീറ്ററില്‍ കൂടാത്ത നിലവിലെ നിരക്കില്‍ നിന്ന് രാജ്യത്തെ ശരാശരി മഴയുടെ തോത് വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. അടുത്തിടെയാണ് സൗദി മന്ത്രിസഭ കൃത്രിമ മഴ പെയ്യിക്കാനുള്ള അനുമതി നല്‍കിയത്.