'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' അന്താരാഷ്ട്ര ചലചിത്രോല്‍സവത്തിലെ ഉദ്ഘാടന ചിത്രം

2024 മാര്‍ച്ചില്‍ റിലീസ് ചെയ്ത പടത്തിന് നെഗറ്റീവ് റിവ്യൂ ആണ് ലഭിച്ചിരുന്നത്.

Update: 2024-10-24 15:14 GMT

ന്യൂഡല്‍ഹി: ഗോവയിലെ 55ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാന വിഭാഗമായ ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രമായി 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍'. രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത ഈ ചിത്രം നേരത്തെ ഏറെ വിവാദമായിരുന്നു. രണ്‍ദീപ് ഹൂഡ തന്നെയാണ് ചിത്രത്തില്‍ സവര്‍ക്കറുടെ വേഷം ചെയ്തിരിക്കുന്നത്. സവര്‍ക്കറുടെ 138ാം ജന്മവാര്‍ഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. 2024 മാര്‍ച്ചില്‍ റിലീസ് ചെയ്ത പടത്തിന് നെഗറ്റീവ് റിവ്യൂ ആണ് ലഭിച്ചിരുന്നത്.

Tags:    

Similar News