ഫീസടയ്ക്കാത്തതിന്റെ പേരില്‍ എല്‍ പി സ്‌കുള്‍ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കാതെ പുറത്ത് നിര്‍ത്തി; സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ പോലീസ് കേസെടുത്തു
പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതോടെ പോലീസും ഡിഇഒയും സ്‌കൂളിലെത്തി വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു. സംഭവത്തില്‍ ആലങ്ങാട് പോലിസ് കേസെടുത്തു.ആലുവ സെറ്റില്‍മെന്റ് സ്‌കൂള്‍ എല്‍ പി വിദ്യാര്‍ഥികളായ മുഹമ്മദ് ഇര്‍ഫാന്‍, ദേവ നാരായണ്‍ എന്നി വിദ്യാര്‍ഥികളെയാണ് ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ പുറത്തു നിര്‍ത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് പുറത്തറിയുന്നത്.
കൊച്ചി: ഫീസടയ്ക്കാത്തതിന്റെ പേരില്‍ എല്‍ പി സ്‌കുള്‍ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കാതെ സ്‌കൂള്‍ അധികൃതര്‍ പുറത്ത് നിര്‍ത്തി. പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതോടെ പോലീസും ഡിഇഒയും സ്‌കൂളിലെത്തി വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു. സംഭവത്തില്‍ ആലങ്ങാട് പോലീസ് കേസെടുത്തു.ആലുവ സെറ്റില്‍മെന്റ് സ്‌കൂളിലെ എല്‍ പി വിദ്യാര്‍ഥികളായ മുഹമ്മദ് ഇര്‍ഫാന്‍, ദേവ നാരായണ്‍ എന്നി വിദ്യാര്‍ഥികളെയാണ് ആണ് ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ പുറത്തു നിര്‍ത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. അധ്യാപികയ്ക്കും സ്‌കൂള്‍ മാനേജ്‌മെന്റിനും എതിരെ നാട്ടുകാരും കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും,എസ്ഡിപി ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയതോടെ പോലീസും ഡി ഇ ഒ യും സംഭവ സ്ഥലത്തു എത്തി വിദ്യാര്‍ഥികളടെയും രക്ഷകര്‍ത്താക്കളുടെയും മറ്റും മൊഴി എടുത്തു.
നാട്ടൂകാരുടെ പ്രതിഷേധം ശക്തമായതോടെ അധ്യാപികയെ മാറ്റി നിര്‍ത്തി സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ഡിഇഒ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അടങ്ങിയത്. ഇതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദേവനാരായണനെ ആശുപത്രിയില്‍ പ്രവേശിച്ചു.പരീക്ഷ എഴുതിക്കാതെ വിദ്യാര്‍ഥികളെ പുറത്തു നിര്‍ത്തിയ അധ്യാപികയെ അറസ്റ്റു ചെയ്യണമെന്നും ഇവരെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്നും എസ്ഡിപി ഐ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നൗഷാദ് പ്രസിഡന്റ് സദ്ദാം വാലത്ത് എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഷാനവാസ് കൊടിയന്‍, അജീര്‍ പാറന, ഫഹദ് പാലക്കല്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.സംഭവത്തില്‍ ജുവനൈല്‍ ആക്ട് പ്രകാരം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കവിതയ്‌ക്കെതിരെ കേസെടുത്തതായി ആലങ്ങാട് പോലീസ് പറഞ്ഞു.പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും വിളിച്ചു കൊണ്ടുപോയി പുറത്തു നിര്‍ത്തിയതെന്നും പോലീസ് പറഞ്ഞു.