മതനേതാക്കളെ കരുവാക്കി ബിജെപി വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം പയറ്റുന്നു: എസ്ഡിപിഐ
താമരശ്ശേരി: വര്‍ഗീയ പ്രസംഗം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി.
കേരളത്തില്‍ അധികാരത്തിലെത്താന്‍ കുറുക്കുവഴികള്‍ തേടുന്ന ബിജെപി മതനേതാക്കളെ കരുവാക്കി വര്‍ഗീയ പ്രചാരണം നടത്തുന്നത് തിരിച്ചറിയണം. ക്രൈസ്തവര്‍ക്കെതിരേ രാജ്യവ്യാപകമായി അക്രമങ്ങള്‍ നടത്തുന്ന ബിജെപിയുടെ നീക്കങ്ങളെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ മതനേതാക്കളും രാഷ്ട്രീയപാര്‍ട്ടികളും ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് താമരശ്ശേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ധ്രുവീകരണ നയങ്ങളെ കൗശലപൂര്‍വം ഉപയോഗപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും ബിഷപ്പിനെ തള്ളിപ്പറയാതെയുളള ഏതു നീക്കവും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി പി ടി അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ ടി കെ അസീസ് മാസ്റ്റര്‍, ജില്ല കമ്മിറ്റി അംഗം പി നിസാര്‍ അഹ്മദ്, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് സലീം കാരാടി, കൊടുവള്ളി മണ്ഡലം കമ്മിറ്റി അംഗം സിദ്ധീഖ് കരുവം പൊയില്‍ സംസാരിച്ചു. ജില്ല സെക്രട്ടറി റഹ്മത്ത് നെല്ലൂളി , ജില്ല കമ്മിറ്റി അംഗങ്ങളായ ടി പി മുഹമ്മദ്, അബ്ദുല്‍ഖയ്യൂം, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് ഫൗസിയ കെ കെ , സി പി ബഷീര്‍, അന്‍വര്‍ എലത്തൂര്‍ നേതൃത്വം നല്‍കി.