മലപ്പുറം: രാജ്യത്തിന്റെ വീണ്ടവെടുപ്പിന് എന്ന പ്രമേയത്തില്‍ എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് ഫെബ്രുവരി 20ന് മലപ്പുറം ജില്ലയില്‍ സ്വീകരണം നല്‍കും. ഇന്ത്യാ മഹാരാജ്യം സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും സാമൂഹിക നീതി പുലരുന്ന ക്ഷേമ രാഷ്ട്രം എന്ന രാഷ്ട്ര ശില്പികളുടെ സ്വപ്നം നാളിതുവരെ സാക്ഷാത്കരിക്കാനായിട്ടില്ല എന്ന് മാത്രമല്ല മഹത്തായ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവും പരമാധികാരവും മതേതരത്വവും സോഷ്യലിസവും തുല്യനീതിയും നാള്‍ക്കുനാള്‍ വെല്ലുവിളി നേരിട്ട്‌കൊണ്ടിരിക്കുന്നു. ഭരണഘടന മൂല്യങ്ങള്‍ ഭരണകൂടങ്ങള്‍ തന്നെ അട്ടിമറിക്കുന്ന ദുരവസ്ഥയാണ് രാജ്യം നേരിടുന്നത്. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്തു സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, ഫെഡറലിസം കാത്ത് സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക , കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ ഫെബ്രുവരി 14 ന് കാസര്‍കോട് നിന്ന് ആരംഭിച്ച് യാത്ര മാര്‍ച്ച് 1 ന് തിരുവനന്തപുരത്ത് സമാപിക്കും. 20 ന് ചൊവ്വ വൈകീട്ട് 4 ന് മഞ്ചേരിയില്‍ നിന്ന് വാഹന ജാഥയായി ആരംഭിക്കും. വൈകീട്ട് 5 ന് മലപ്പുറം എം എസ് പി ഗ്രൗണ്ടിന് പരിസരത്ത് നിന്ന് കാല്‍നടയായി കിഴക്കേത്തലയില്‍ സമാപിക്കും. സ്വീകരണ സമ്മേളനം ദേശീയ പ്രവര്‍ത്തക സമിതിയഗം ദഹ് ലാന്‍ ബാഖവി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തതില്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, ജനറല്‍ സെക്രട്ടറിമാരായ എന്‍ മുര്‍ഷിദ് ഷമീം, മുസ്തഫ പാമങ്ങാടാന്‍, മീഡിയാ കോഓഡിനേറ്റര്‍ ഫത്താഹ് പൊന്നാനി പങ്കെടുത്തു.