ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി പത്രിക നല്‍കി
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ഡോ. തസ്ലീം റഹ്മാനി നാമനിര്‍ദേശ പത്രിക നല്‍കി. എസ്ഡിപിഐ ദേശീയ സെക്രട്ടറിയാണ് തസ്ലീം റഹ്മാനി.
ന്യൂഡല്‍ഹി: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ഡോ. തസ്ലീം റഹ്മാനി നാമനിര്‍ദേശ പത്രിക നല്‍കി. എസ്ഡിപിഐ ദേശീയ സെക്രട്ടറിയാണ് തസ്ലീം റഹ്മാനി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ റോഡ് ഷോയ്ക്ക് ശേഷമാണ് പത്രിക സമര്‍പ്പിച്ചത്. എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ഷറഫൂദ്ദീന്‍ അഹ്മദ്, ദേശീയ സെക്രട്ടറി മുഹമ്മ്ദ ഷഫി തുടങ്ങിയ നേതാക്കള്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണ് ഇവിടെ മല്‍സരിക്കുന്നത്. ബിജെപിയിലെ മനോജ് തിവാരി, എഎപിയിലെ ദിലീപ് പാണ്ഡെ എന്നിവരും മല്‍സര രംഗത്തുണ്ട്. ബുരാരി, തിമാര്‍പൂര്‍, സീമാപുരി, റോഹ്താസ് നഗര്‍, സീലാംപൂര്‍, ഗോണ്ട, ബാബര്‍പൂര്‍, ഗോകല്‍പൂര്‍, മുസ്തഫാബാദ്, കാര്‍വാല്‍ നഗര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലം.
1987ല്‍ ന്യൂഡല്‍ഹിയില്‍ നിന്ന് മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയ ഡോ. തസ്ലീം റഹ്മാനി 1997ല്‍ മെഡിക്കല്‍ പ്രാക്ടീസ് നിര്‍ത്തി പൂര്‍ണമായും ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തന രംഗത്തേക്ക് തിരിയുകയായിരുന്നു. അര്‍രിഫാ ചാരിറ്റബിള്‍ ട്രസ്റ്റ്, മുസ്ലിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളുടെ സ്ഥാപകനാണ്. ഉള്‍പ്രദേശങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വൈദ്യസേവനം എത്തിക്കുകയായിരുന്നു അര്‍റിഫായുടെ ലക്ഷ്യം. ഇതിന് കീഴില്‍ ആരംഭിച്ച് ആംബുലന്‍സ് സര്‍വീസ് ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് സഹായകരമായി.
ഇന്ത്യയിലെ 70,000ഓളം മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ അവസ്ഥ പഠിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ആള്‍ ഇന്ത്യാ മുസ്ലിം മജ്‌ലിസെ മുശാവറ അംഗമായ ഡോ. തസ്ലീം റഹ്മാനി വിവിധ മുസ്ലിം സംഘടനകളെ ഏകോപിപ്പിക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ്.