ടി പി കേസ് പ്രതി കൊടി സുനിയെ കൊണ്ടുപോയതില്‍ സുരക്ഷാവീഴ്ച; മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂരില്‍ നിന്ന് മാഹി കോടതിയില്‍ ഹാജരാക്കാന്‍ കൊടി സുനിയെ സുഹൃത്തിന്റെ വാഹനത്തില്‍ കൊണ്ടുപോയവര്‍ക്കെതിരേയാണ് നടപടി. സുഹൃത്തിന്റെ വീട്ടില്‍ സല്‍ക്കാരത്തിനും പോലിസ് അകമ്പടിയില്‍ കൊണ്ടുപോയി.

Update: 2021-02-26 18:47 GMT

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയെ വഴിവിട്ട് സഹായിച്ച പോലികാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂരില്‍ നിന്ന് മാഹി കോടതിയില്‍ ഹാജരാക്കാന്‍ കൊടി സുനിയെ സുഹൃത്തിന്റെ വാഹനത്തില്‍ കൊണ്ടുപോയവര്‍ക്കെതിരേയാണ് നടപടി. സുഹൃത്തിന്റെ വീട്ടില്‍ സല്‍ക്കാരത്തിനും പോലിസ് അകമ്പടിയില്‍ കൊണ്ടുപോയി.

സല്‍ക്കാരത്തിനിടെ കൊടി സുനിയും സുഹൃത്തുമായി വാക്കേറ്റമുണ്ടായതോടെയാണ് വിവരം പുറത്തായത്. കണ്ണൂര്‍ എസ്പി, ഡിജിപിക്ക് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എആര്‍ ക്യാംപിലെ മൂന്ന് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ ജോയ്ക്കുട്ടി, സിപിഒമാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണന്‍ എന്നിവര്‍ക്കെതിരേയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.

Tags:    

Similar News