കൊവിഷീല്‍ഡ് വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിന് അനുമതി

അംഗീകാരം ലഭിച്ചതോടെ ഇംഗ്ലണ്ടിനും അര്‍ജന്റീനയ്ക്കും പിന്നാലെ വാക്‌സിന് അനുമതി നല്‍കുന്ന മുന്നാമാത്തെ രാജ്യമായി ഇന്ത്യ മാറി.

Update: 2021-01-01 14:03 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സ്‌ഫോഡ് കൊവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി. അംഗീകാരം ലഭിച്ചതോടെ ഇംഗ്ലണ്ടിനും അര്‍ജന്റീനയ്ക്കും പിന്നാലെ വാക്‌സിന് അനുമതി നല്‍കുന്ന മുന്നാമാത്തെ രാജ്യമായി ഇന്ത്യ മാറി. മറ്റ് രണ്ട് വാക്‌സിനുകളുടെ അപേക്ഷകളില്‍ പരിശോധന തുടരുന്നു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന വിദഗ്ധസമിതി യോഗത്തിലാണ് തീരുമാനം.

ഉപാധികളടോ ഉപയോഗിക്കാനാണ് അനുമതി നല്‍കി. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലുണ്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് ഓക്‌സ്‌ഫോഡ് സഹകരണത്തോടെ വാക്‌സിന്‍ വികസിപ്പിക്കുന്നത്. സിറം 50 ദശലക്ഷം ഡോസുകള്‍ ശേഖരിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും രാജ്യത്ത് ഉപയോഗിച്ചേക്കും

സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഡ് വാക്‌സിന്‍ അനുമതിക്കുള്ള അപേക്ഷ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയിരുന്നു.അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സിറം സിഇഒ അദര്‍ പൂനവാലെ പറഞ്ഞു. അതേസമയം രാജ്യത്ത് ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുകയാണ്. ഇന്ന് നാലുപേരില്‍ കൂടി കോറോണ വൈറസ് വകഭേദം കണ്ടെത്തി. ഇതോടെ അതിവേഗവൈറസ് ബാധിതരുടെ എണ്ണം 29 ആയി ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News