അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി നഷ്ടമാവുമോ? കേസ് വിശാല ബെഞ്ചിന്റെ പരിഗണനയില്‍
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍കൂടി നിര്‍വചിക്കാനാണ് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് സന്‍ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടത്.
ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍കൂടി നിര്‍വചിക്കാനാണ് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് സന്‍ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടത്.
അലഹബാദ് ഹൈക്കോടതി 2006ല്‍ അലിഗഢ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ യുപിഎ സര്‍ക്കാരും സര്‍വകലാശാല അധികൃതരും സമര്‍പ്പിച്ച ഹരജികളാണ് കോടതിയുടെ മുമ്പിലുള്ളത്.
മുന്‍സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ അപേക്ഷിച്ചിരുന്നു. 1968ല്‍ അസീസ് ബാഷ കേസില്‍ അലിഗഢ് സര്‍വകലാശാല കേന്ദ്ര സര്‍വകലാശാലയാണെന്നും ന്യൂനപക്ഷ സ്ഥാപനമല്ലെന്നും കോടതി തന്നെ ഉത്തരവിട്ടുണ്ടെന്നും അതിനാല്‍ അപ്പീല്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, ഈ ഉത്തരവിന് ശേഷം 1981ല്‍ അലിഗഢ് മുസ്ലിം സര്‍വകലാശാല (ഭേദഗതി) നിയമം പാസാക്കിയാണ് സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷപദവി അനുവദിച്ചത്. ഈ നിയമം റദ്ദാക്കിയാണ് അലഹബാദ് ഹൈക്കോടതി 2006ല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.