മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍
എംഎല്‍എയുടെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ എളമക്കര പോലിസാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്.
കൊച്ചി: പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരേ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി വെബ്‌സൈറ്റ് ഉടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. എംഎല്‍എയുടെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ എളമക്കര പോലിസാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.ഷാജന്‍ സ്‌കറിയ, മറുനാടന്‍ മലയാളി സിഇഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിന്‍ എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.